പൂയപ്പള്ളിയിൽ സായാഹ്ന ധർണ നടത്തി
1497417
Wednesday, January 22, 2025 6:55 AM IST
പൂയപ്പള്ളി: സർക്കാർ ജീവനക്കാരും അധ്യാപകരും ലഭിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി നടത്തുന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ഇടത് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി .എസ്. മനോജ് . കളക്ട്രേറ്റിൽ സമര പ്രചരണം നടത്തിയ ജീവനക്കാർക്ക് നേരെ നടത്തിയ അക്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. സമരപ്രചരണ ഭാഗമായി പൂയപ്പള്ളിയിൽ നടത്തിയ സായാഹ്ന ധർണഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു.
ഹരിലാൽ, അനിൽ ആഴതിൽ , ബിജുമോൻ ,ഷാനവാസ്, ശാന്തകുമാർ, നിധീഷ്, സുജാത ,സാംസൺ വാളകം, ദിലീപ് കുമാർ, എസ് .മായ, ബിനോയ്, പ്രശാന്ത് കുമാർ,മാണി,രാജുചാവടി,സി .വൈ .റോയ്, പി .കെ. ലാലു, എന്നിവർ പ്രസംഗിച്ചു.