ക്രൈസ്തവ സഭകളുടെ അഷ്ടദിന പ്രാർഥന നാലാംദിനത്തിലേക്ക്
1497394
Wednesday, January 22, 2025 6:44 AM IST
കൊല്ലം : ലോകം മുഴുവനുമുള്ള ക്രിസ്തീയ സഭകളുടെ ഐക്യത്തിനായുള്ള അഷ്ടദിന ഐക്യപ്രാര്ഥനകളുടെ മൂന്നാം ദിനത്തെപ്രാർഥനാ സമ്മേളനം കൊല്ലം ചിന്നക്കട സി എസ് ഐ കത്തീഡ്രലിൽ റവ.ഡോ. അഭിലാഷ് ഗ്രിഗരി യുടെ അധ്യക്ഷതയില്‍ റവ.ഡോ. ജി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. ആനി തോമസ് മുഖ്യ പ്രഭാഷണം നടത്തി. കത്തീഡ്രൽ വികാരി റവ. ഫാ.ജോസ് ജോർജ് എക്യൂമെനിക്കൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
ക്രൈസ്തവ ഐക്യ പ്രാർഥനകൾക്ക് വിവിധ സഭകളുടെ പ്രതിനിധികളായി റവ.ഡോ. ജി. വർഗീസ്, റവ.ഡി. സുനിൽ , റവ.ഫിലിപ് തരകൻ, റവ. എം.ഡി. കോശി, റവ.മോസസ് ഡേവിഡ്, റവ. റെനു ജോൺ , റവ. ജിജി മാത്യു ,റവ. റോഷ്വാ പട്ടത്താനം,
സുമി ജോർജ് ,ലാൽ തോമസ്, ഉമ്മൻ ജോർജ്, മാർഷൽ ഫ്രാങ്ക്, പി. ഒ. സണ്ണി , അഡ്വ. ഇ. എമേഴ്സൺ, ഫാ. ഇമ്മാനുവേൽ ആന്റണി . സാജു കുരിശിങ്കൽ, സുനിതാ തങ്കച്ചൻ, നെബു ജോർജ്, സെബാസ്റ്റ്യൻ അലക്സാണ്ടർ, ഗ്രയ്സ് പ്രസാദ്,എന്നിവർ പ്രസംഗിച്ചു. നാലാം ദിന പ്രാർഥനകൾ രണ്ടാ ംകുറ്റി മാർത്തോമാ ശ്ലീഹാ പള്ളിയിൽ റവ. ഡോ. എബ്രഹാം കേശി കുന്നുംപുറത്ത് പ്രഭാഷണം നടത്തും.