ആനുകൂല്യ കവർച്ചക്കെതിരെയുള്ള പണിമുടക്കിന് ഐകൃദാർഢൃം
1497420
Wednesday, January 22, 2025 6:55 AM IST
കൊല്ലം: ദശാബ്ദങ്ങളായി അനുഭവിച്ച് വന്ന സറണ്ടർ, ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ കവർന്നെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഇന്ന് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർഥം ജില്ലാ പ്ലാനിംഗ് കോംപ്ലക്സിലെത്തി സെറ്റോ പ്രവർത്തകരെ തടയുകയും ആക്രമിക്കുകയും ചെയ്തസംഭവത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അവകാശ സംരക്ഷണത്തിന് പോരാടുന്ന ജീവനക്കാർക്ക് യോഗംഐകൃദാർഢൃം പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി .ഗോപാലകൃഷ്ണൻ നായർ,കെ. സി .വരദരാജൻ പിള്ള, എന്നിവർ പ്രസംഗിച്ചു