ദൈവദാസൻ ആർച്ച് ബിഷപ് മരിയ ബെൻസിഗറിന്റെ 161-ാം ജന്മദിനാചരണം
1497077
Tuesday, January 21, 2025 6:06 AM IST
കൊല്ലം: ദൈവദാസൻ ആർച്ച് ബിഷപ് മരിയ ബെൻസിഗറിന്റെ 161 ാം ജന്മദിനാചരണത്തോടനുബന്ധിച്ച് കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ 25 മുതൽ 31 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
25 ന് രാവിലെ 6.30 ന് കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ എപ്പിസ്കോപ്പൽ ചാപ്പലിൽ കൃതജ്ഞതാ ദിവ്യബലി, ഛായാചിത്രത്തിൽ പുഷ്പാർച്ചന, തുടർന്ന് മരിയൻ റോസറി കൂട്ടായ്മ, ഡിവൈൻ മേഴ്സി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ12 മണിക്കൂർ നീളുന്ന ദിവ്യകാരുണ്യ ആരാധന. 25 ന് രാവിലെ എട്ടുമുതൽ തുയ്യം വേളാങ്കണിമാതാ തീർഥാടന കേന്ദ്രത്തിൽഅൾത്താര ബാലകർ, മതബോധനവിദ്യാർഥികൾ എന്നിവർക്കായി ജപമാല, തുടർന്ന് ക്ലബ് വാമോസ് ടർഫ് ഫുട്ബോൾ കോർട്ടിൽ ദൈവദാസൻ ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്.
27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്യുഎസ്എസ്എസിന്റെ അഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരുടെ സംഗമം. 28 ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ മരിയൻ സംഘടനകളുടെ നേതൃത്വത്തിൽ മരിയൻ സംഗമം. 29 ന് രാത്രി എട്ടുമുതൽ ദൈവദാസൻ ബെൻസിഗർ ജീവചരിത്രം ഓൺ ലൈൻ ക്വിസ് മത്സരം.
30 ന് ബിഷപ് ബെൻസിഗർ കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടക്കുമെന്ന് കൊല്ലം രൂപത വികാരി ജനറാൾ ഫാ. ഡോ. ബൈജു ജൂലിയൻ അറിയിച്ചു.