ബാങ്ക് വായ്പ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ
1497395
Wednesday, January 22, 2025 6:44 AM IST
കൊല്ലം : മുണ്ടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ ജനുവരി രണ്ടുമുതൽ ഫെബ്രുവരി 28 വരെ നവകേരളീയം കുടിശികനിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടന്നു വരുന്നു. സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഇളവുകൾ നൽകി കാലപ്പഴക്കമുള്ള വായ്പകൾ ഒറ്റത്തവണയായി അടച്ചുതീർക്കുന്നതിന്നും അതിലൂടെ വായ്പക്കാരന് കടബാധ്യതയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുകയെന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ബാങ്കിന്റെ പ്രവർത്തന സമയത്ത് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ ജനുവരി 31, ഫെബ്രുവരി 7, 14, 21, 28 തീയതികളിൽ ബാങ്കിൽ സഹകരണ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. സഹകാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് കെ .എസ് .ജ്യോതിയും സെക്രട്ടറി ജെ .ശരണ്യയും അറിയിച്ചു.