സഹ. സംഘത്തില്‍ മോഷണം: 7000 രൂപ നഷ്ടമായി
1497425
Wednesday, January 22, 2025 6:55 AM IST
വെഞ്ഞാറമൂട്: പട്ടാപ്പകള്‍ കണ്ണങ്കോട് ക്ഷീര സഹകരണ സംഘത്തില്‍ മോഷണം. 7,000 രൂപ നഷ്ടമായി. കഴിഞ്ഞദിവസം രാവി ലെ 11 മണിയോടെ സംഘം ഓഫീസിന്റെ ഒരു വശത്തെ ഷട്ടര്‍ തുറന്ന് അകത്തുകടന്ന മോഷ്ടാവ് മേശ വലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു.
ഓഫീസ് മുറിയിലെ മറ്റ് അലമാരകള്‍ തുറക്കാനുള്ള ശ്രമവും മോഷ്ടാവ് നടത്തിയിരുന്നതായി പറയപ്പെടുന്നു. ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം സംഘം ഭാരവാഹികള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.