കൊട്ടാരക്കര മാർത്തോമ കൺവൻഷൻ 26 മുതൽ
1497388
Wednesday, January 22, 2025 6:44 AM IST
കൊട്ടാരക്കര : മാർത്തോമ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള 67ാമത് കൊട്ടാരക്കര കൺവൻഷൻ മാർത്തോമാ എപ്പിസ്കോപ്പിൽ ജൂബിലി മന്ദിരാങ്കണത്തിൽ തയാറാക്കിയ പന്തലിൽ 26 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും.
26 ന് വൈകുന്നേരം 6.30ന് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും.റവ. എ.ടി. സഖറിയ മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീവർഗീസ് മാർ തീയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്ത,
അടൂർ ഭദ്രാസനാധിപൻമാത്യൂസ് മാർ സെറാഫിം,സിഎസ്ഐ സഭ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപപ് ഡോ.റൂബേൻ മാർക്ക്, റവ.ഡോ .മോത്തി വർക്കി,റവ.ഡോ.കോശി.പി.വർഗീസ്, റവ.പി.സി. ജെയിംസ്, റവ.സജേഷ് മാത്യൂസ്, റവ.ബിനോയി ഡാനിയേൽ, റവ. മാത്യു വർഗീസ്, ഇവാ.ജോളി മാരാമൺ,ലിസി ജോൺ എന്നിവരാണ് മുഖ്യപ്രസംഗകർ.
ഫെബ്രുവരി ഒന്നുവരെ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് രാത്രി യോഗങ്ങളും സന്നദ്ധ സുവിശേഷ സംഘം, സേവികാസംഘം സണ്ടേസ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക യോഗങ്ങൾ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 നും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് യുവജനസഖ്യ സമ്മേളനവും നടക്കും.റിന്യൂവൽ കോൺഫറൻസ് തിങ്കൾ മുതൽ ബുധൻവരെ രാവിലെ 9 30ന് ക്രമീകരിച്ചിരിക്കുന്നു.101 അംഗ ഗായക സംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സഭാ ജനങ്ങളുടെ ആത്മീയ പുതുക്കത്തിലും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിനും 'തെക്കിന്റെ മാരാമൺ' എന്നറിയപ്പെടുന്ന കൺവൻഷൻ മുഖാന്തരമായി തീരുമെന്ന് ജനറൽ കൺവീനർ ഭദ്രാസന സെക്രട്ടറി റവ.ഷിബു ഏബ്രഹാം ജോൺ,കൺവീനർ റവ. ഷിബു സാമുവൽ, ഭദ്രാസന ട്രഷറർ കെ.ജോർജ് പണിക്കർ,ഭാരവാഹികളായ പി.ജെ.ഡേവിഡ്, റവ. സ്കറിയാ തോമസ്, റവ.അലക്സ്.പി.ജോൺ,രഞ്ജി തോമസ്, സനഹ് വർഗീസ് എന്നിവർ അറിയിച്ചു.