ചോഴിയക്കോട് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കം
1497079
Tuesday, January 21, 2025 6:06 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് സെന്റ് സെബാസ്റ്റ്യൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ.മാത്യു ചരിവ് കാലായിൽ തിരുനാളിന് കൊടിയേറ്റി.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് സന്ധ്യ പ്രാർഥന, നൊവേന, വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവയ്ക്ക് അഞ്ചൽ വൈദിക ജില്ലയിലെ വൈദികർ മുഖ്യകാർമികത്വം വഹിക്കും. ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ കരവാളൂർ നിത്യസഹായ മാതാ ദേവാലയ വികാരിയും ധ്യാന ഗുരുവുമായ ഫാ. റോയി വെളിയത്ത് നയിക്കുന്ന ജീവിത നവീകരണ ധ്യാനവും, 25 ന് ഉച്ചയ്ക്ക് രണ്ടുമുതൽ കുർബാനയും ഭക്തി നിർഭരമായ റാസായും ഉണ്ടായിരിക്കും.
26ന് രാവിലെ 9.30 ന് പ്രഭാത പ്രാർഥനയും, കുർബാനയും, ആദ്യ കുർബാന സ്വീകരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. കുർബാനയ്ക്ക് വികാരി ജനറാൾ ഫാ. തോമസ് കൈയാലയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കുമെന്ന് ട്രസ്റ്റി തോമസ് പി. അലക്സ്, സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ അറിയിച്ചു.