തേവലപ്പുറത്ത് തെരുവ് നായ ആക്രമണം: നിരവധി പേർക്ക് കടിയേറ്റു
1497061
Tuesday, January 21, 2025 5:56 AM IST
കൊട്ടാരക്കര: ജനങ്ങളിൽ പരിഭ്രാന്തി പരത്തി തേവലപ്പുറത്ത് പേപ്പട്ടി ആക്രമണം. നിരവധി ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ തേവലപ്പുറം ക്ഷേത്രപരിസരത്താണ് പേപ്പട്ടി ആദ്യമെത്തുന്നത്. അവിടെ നിന്ന് ഓടിച്ചു വിട്ടപ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.
ജലജ പുത്ത കൊറക്കോട്ട്, ശ്രീദേവി പുണർതം, ചന്ദ്രിക ചന്ദ്രികാലും, മണിയമ്മ തോട്ടത്തിൽ, ലക്ഷ്മി തോട്ടത്തിൽ, പുഷ്പാംഗതൻ, രാജി ഭവൻ, ബ്രിജേഷ്, തീൻ മൂർത്തി ഭവൻ തുടങ്ങിയവർ കടിയേറ്റിട്ടുള്ളവരാണ്. ഒരു ബൈക്ക് യാത്രികനും കടിയേറ്റിട്ടുണ്ട്. രണ്ട് വളർത്തുനായ രണ്ട് പശു എന്നിവയേയും കടിച്ചിട്ടുണ്ട്. ഇരുപതോളം തെരുവുനായ്കൾക്കും കടിയേറ്റു. തെരുവുനായ്കൾക്ക് കടിയേറ്റതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ഈ നായ ചത്തു.