ബൈക്ക് അപകടം: യുവാവ് മരിച്ചു
1496922
Monday, January 20, 2025 10:34 PM IST
പരവൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കുറുമണ്ടൽ കല്ലും കുന്ന് സെന്റ് ജൂഡ് നഗറിൽ പ്രസാദിന്റെയും സലോമയുടേയും മകൻ മെറിൻ (30) ആണ് മരിച്ചത്.
സഹയാത്രികനായ സെന്റ്ജൂഡ് നഗറിൽ വിൽസണിന്റെ മകൻ സച്ചി (26) നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരവൂർ പൊഴിക്കര റോഡിൽ എഴിയത്ത് ക്ഷേത്രത്തിനു സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി 11.30 നാണ് അപകടം.
മെറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുറുമണ്ടൽ സെന്റ്ജൂഡ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മെറിന്റെ ഭാര്യ: കാതറിൻ, മകൾ : ഐറാ. സഹോദരങ്ങൾ: മെർളി, മേബിൾ.