വൈദ്യുതി ജീവനക്കാരുടെ കുറവ് അപകടം കൂട്ടും:എ.എം. ഷിറാസ്
1497063
Tuesday, January 21, 2025 5:56 AM IST
കൊല്ലം: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ കൊല്ലം ഡിവിഷൻ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ഷിറാസ് ഉദ്ഘാടനം ചെയ്തു.
24ന് നടക്കുന്ന വൈദ്യുതി ഭവൻ മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡിവിഷൻ പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. അശ്വതി, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ ട്രഷറർ വിനു. സി. ശേഖർ, ജില്ലാ പ്രസിഡന്റ് ദീലിപ്കുമാർ, ജില്ലാ സെക്രട്ടറി സി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.