കിഴക്കേ കല്ലട പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
1497064
Tuesday, January 21, 2025 5:56 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് സ്നേഹോത്സവം 2025 ന്റെ ഭാഗമായ ഭിന്നശേഷി കലോത്സവം നടത്തി. കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുനിൽകുമാർ പാട്ടത്തിൽ, റാണി സുരേഷ്, എസ്. ശ്രുതി, അംഗങ്ങളായ എൽ. വിജയമ്മ, ശ്രീരാഗ് മഠത്തിൽ, ഉമാദേവിയമ്മ, എസ്. സജിലാൽ, ആർ.ജി. രതീഷ്, അമ്പിളി ശങ്കർ, ഷാജി മുട്ടം, ഐ. മല്ലിക, പഞ്ചായത്ത് സെക്രട്ടറി സുചിത്രാദേവി, സിഡിപിഒ അലീമ എന്നിവർ പ്രസംഗിച്ചു.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഭക്ഷണ കിറ്റ് വിതരണം നെൽസൺ പോലിക്കാർപ്പ് നിർവഹിച്ചു.
കുട്ടികളുടെ കലാ കായിക മത്സരം, രക്ഷാകർത്താക്കളുടെ കലാപരിപാടികൾ എന്നിവ കിഴക്കേ കല്ലട സിനി ഓഡിറ്റോറിയത്തിൽ നടന്നു.
സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും കിഴക്കേ കല്ലട പോലീസ് സബ് ഇൻസ്പെക്ടർ ഉദയകുമാർ നിർവഹിച്ചു.
ക്ഷേമകാര്യ സമിതി ചെയർമാൻ സുനിൽകുമാർ പാട്ടത്തിൽ, മെമ്പർമാരായ ആർ.ജി. രതീഷ്, പ്രദീപ് കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ വിസ്മി വിശ്വം എന്നിവർ പ്രസംഗിച്ചു.