പ്രചാരണങ്ങൾ അടിസ്ഥാന രഹിതം: തേവലക്കര പഞ്ചായത്ത് പ്രസിഡന്റ്
1497072
Tuesday, January 21, 2025 6:06 AM IST
തേവലക്കര: തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമെന്ന് തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ല. വർഷങ്ങളായി കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ട്. അത് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കണം.
തന്നെയും ഭർത്താവിനെയും മണ്ഡലം കമ്മിറ്റി യോഗത്തിന് ചെന്നപ്പോൾ തള്ളി മറിച്ചിടുകയും ഭീഷണി പെടുത്തുകയും ചെയ്തു. ഏത് കമ്മിറ്റിയ്ക്ക് ചെന്നാലും ഭീഷണിയാണെന്നും സിന്ധു പറഞ്ഞു. ഞാൻ പട്ടിക ജാതിക്കാരിയും ഭർത്താവ് രോഗിയും ആയതുകൊണ്ടാണ് ഇവർ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. പഞ്ചായത്തിലെ താൽകാലിക നിയമനങ്ങൾ എൽഡിഎഫുകാർക്ക്
കൊടുത്തെന്ന് വ്യാജ പ്രചാരണം നടത്തി.
താത്കാലിക നിയമനത്തെകുറിച്ച് പാർട്ടി അന്വേഷിച്ച് സത്യം പുറത്തുകൊണ്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ 2018-19 ലെ ലിസ്റ്റിൽ തന്റെ പേരുമുണ്ട്. തനിക്ക് ഫണ്ട് അനുവദിച്ചപ്പോൾ അതിനെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തി. മാത്രമല്ല പഞ്ചായത്ത് ഓഫീസിൽ കയറി ഗുണ്ടായിസവും അക്രമവും കാണിച്ചു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലാണ് യൂത്ത് കോൺഗ്രസിന്റെ അക്രമം. തനിക്ക് ലൈഫ് ഭവനത്തിൽ ഫണ്ട് അനുവദിച്ചതിന് ക്രമക്കേടാണെന്ന് ആരോപിച്ച് വിയോജിപ്പ് രേഖപ്പെടുത്തി.