നാഷണൻ സർവീസ് സ്കീം പദ്ധതി ഉദ്ഘാടനം ചെയ്തു
1497062
Tuesday, January 21, 2025 5:56 AM IST
കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കന്‍ഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം "ഞങ്ങളുണ്ട് കൂടെ" പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എസ്.ആർ. രമേശ് മുഖ്യസന്ദേശം നൽകി.
പിടിഎ പ്രസിഡന്റ് പി.എ. സജിമോൻ അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം ദക്ഷിണ മേഖല കൺവീനർ പി.ബി. ബിനു പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എബി ഡാനിയേൽ, ജില്ലാ കൺവീനർ എസ്.എസ്. അഭിലാഷ്, നഗരസഭാ കൗൺസിലർ ജെയ്സി ജോൺ, ക്ലസ്റ്റർ കൺവീനർ ഡന്നീസ് ജോൺ, ഹെഡ്മിസ്ട്രസ് ടി. റൂബി മോൾ, ഷൈനി ധർമൻ, ഫാ. മെറിൻ ഏബ്രഹാം, ജെബിൻ സി. അലക്സ്, പ്രോഗ്രാം ഓഫീസർപ്രിൻസ് ടി. സാമുവേൽ, ക്രിസ്ന മറിയം, സജി, ഗോകുൽ സന്തോഷ്, റോഷൻ ഷാജി, അബിയാ തോമസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ഉന്തുവണ്ടി, തയ്യൽ മെഷിൻ, വീൽ ചെയർ, പഠന മേശ, കസേര എന്നിവ വിതരണം ചെയ്തു.