സിറിൽ മാർ ബസേലിയോസ് പ്രകാശഗോപുരം: ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത
1497066
Tuesday, January 21, 2025 5:56 AM IST
കൊട്ടാരക്കര: സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാ മലങ്കര സഭയിലെ പ്രകാശ ഗോപുരമായിരുന്നുവെന്ന് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
കൊട്ടാരക്കര കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക പള്ളിയിൽ മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണവും എംസിഎയുടെ പ്രവർത്തന വർഷത്തെ കർമപദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനു മുമ്പേ സഞ്ചരിച്ച ക്രാന്തദർശിയായിരുന്നു. മലങ്കര സഭയ്ക്ക് ഊടുംപാവും നെയ്ത് ഉറച്ച അടിത്തറ നൽകാൻ അദ്ദേഹം അഹോരാത്രം പ്രയത്നിച്ചതായും അദ്ദേഹം പറഞ്ഞു.
എംസിഎ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസ് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഗീവർഗീസ് നെടിയത്ത് റമ്പാൻ, ജനറൽ സെക്രട്ടറി രാജുമോൻ എഴംകുളം, ഫാ. ബോവസ് മാത്യു മേലൂട്ട്, ട്രഷറർ ജോൺ അരശുംമൂട്, ഫാ. ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ, ജോമി തോമസ്, പോൾ രാജ്, ജെസി ദിലീപ്, ജോൺ വർഗീസ്, കോശി കെ. ബാബു, മിനി, സിനുമോൻ, സിന്ധു എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഡ്വ .ജോസ് കല്ലടയും സംഘവും അവതരിപ്പിച്ച മഹാരഥൻമാർ ഈവാനിയോസ് എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.