കെ.എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കും
1496876
Monday, January 20, 2025 6:33 AM IST
കുളത്തൂപ്പുഴ: കേരള കോൺഗ്രസ് -എം പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ ജന്മദിനമായ ജനുവരി 30 കാരുണ്യ ദിനമായി ആചരിക്കാൻ നിയോജക മണ്ഡലം പ്രസിഡന്റ് തടിക്കാട് ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ഏഴംകുളം രാജൻ യോഗം ഉദ്ഘാടനം ചെയ്തു.
അടുത്തമാസം പുനലൂരിൽ ഏകദിന ക്യാമ്പും പൊതുസമ്മേളനവും നടത്തും. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആയുർ ബിജു, ജില്ലാ ജനറൽ സെക്രട്ടറി എസ്.എം. ഷെരീഫ്, രമേശ് തേവർ തോട്ടം, സജു തടിക്കാട്, തോമസ് ഡാനിയേൽ, ബിജു കുമാർ പുനലൂർ, ബോബൻ ജോർജ്, കുളത്തൂപ്പുഴ ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.