വിളക്കുടി കുടിവെളള പദ്ധതി ഉദ്ഘാടനം നടത്തി
1497068
Tuesday, January 21, 2025 5:56 AM IST
പുനലൂർ: വിളക്കുടി തേക്കുംമുകൾ -പറയൻങ്കോട് കുടിവെള്ള പ്രശ്നപരിഹാരത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അനന്ദുപിള്ള നിർവഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് അംഗം സുനി സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല മുഖ്യതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ, രാജു, ഗിരീഷ്, ലീന തുടങ്ങിയവർ പ്രസംഗിച്ചു.