ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ
1496921
Monday, January 20, 2025 10:34 PM IST
കൊല്ലം : ഗർഭിണിയായ യുവതിയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നരമാസം ഗർഭിണിയായ കടയ്ക്കൽ മറുപുറം ചരുവിള പുത്തൻവീട്ടിൽ സന്തോഷ് - സുലൈഖ ദമ്പതികളുടെ മകൾ സുധി സന്തോഷി(19)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസങ്ങൾക്കു മുമ്പ് യുവതി മാഹിൻ എന്ന യുവാവുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. കടയ്ക്കൽ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.