ആര്‍പിഎല്ലില്‍ എഐടിയുസി പ്രതിഷേധം സംഘടിപ്പിച്ചു
1497073
Tuesday, January 21, 2025 6:06 AM IST
തെന്മല: മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആവശ്യമുള്ള തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിക്കുക, റെയിന്‍ ഗാര്‍ഡ് നീക്കം ചെയ്യാനുള്ള പ്രവർത്തികള്‍ തൊഴിലാളികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐടിയുസിയുടെ നേതൃത്വത്തില്‍ ആര്‍പിഎല്‍ കുളത്തൂപ്പുഴ എസ്റ്റേറ്റ് മാനേജര്‍ ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗവും എഐടിയുസി ആര്‍പിഎല്‍ യൂണിയന് ജനറല്‍ സെക്രട്ടറിയുമായ സി. അജയപ്രസാദ് ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ തമിഴ്സെല്വന്, ധര്മലിഗം, സുബ്രഹ്മണ്യന്, കൃഷ്ണകുമാര്‍, ചിത്രരാജ്, വസീഗരന്, കലൈ സെല്വന് തുടങ്ങിയവര്‍ പ്രസംഗിച്ചു.