കാർഷിക മേഖല ശില്പശാല തുടങ്ങി
1497070
Tuesday, January 21, 2025 6:06 AM IST
കൊല്ലം: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കാർഷിക മേഖലാ ശില്പശാലയ്ക്ക് കൊല്ലത്ത് തുടക്കമായി.
കേരളം, കർണാടക, ലക്ഷദീപ് എന്നിവിടങ്ങളിലെ കാർഷിക കാലാവസ്ഥാ മേഖലകളെ അടിസ്ഥാനമാക്കിയുള്ള സംയോജിത കൃഷി സമ്പ്രദായങ്ങളുടെ വിശകലനവും, കർഷകരുടെ ഉന്നമനമാണ് ദ്വിദിന ശില്പശാലയുടെ ലക്ഷ്യം.
കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ഡോ. വി. വെങ്കട സുബ്രഹ്മണ്യൻ വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ബി.ടി. റായിഡു, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഡി.വി. ശ്രീനിവാസ റെഡ്ഡി, കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ബിനി സാം എന്നിവർ പങ്കെടുത്തു. വിവിധ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ സംയോജിത കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള വിശകലനം ശില്പശാലയിൽ നടക്കും. സംയോജിത കൃഷി സമ്പ്രദായത്തിലെ മികച്ച കർഷകരുടെ കൃഷിയിട സന്ദർശനവും ശില്പശാലയുടെ ഭാഗമായി നടക്കും.