ഉളിയകോവിൽ സെന്റ് മേരീസ് സ്കൂളിനെ ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തു
1497075
Tuesday, January 21, 2025 6:06 AM IST
കൊല്ലം: ഉളിയകോവിൽ സെന്റ് മേരീസ് സ്കൂളിനെ സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷൻ ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തു.
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ശുചിത്വം, മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്.
ഹരിത വിദ്യാലയ സാക്ഷ്യപത്രം സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അക്കാദമിക് കോ ഓർഡിനേറ്റർ എൽ. ഗിരിജ എന്നിവർ മേയർ പ്രസന്ന ഏണസ്റ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.