ക്രൈസ്തവ സഭകളുടെ അഷ്ടദിന പ്രാർഥന നടത്തി
1497074
Tuesday, January 21, 2025 6:06 AM IST
കൊല്ലം: ക്രൈസ്തവ സഭകളുടെ അഷ്ടദിന പ്രാർഥന രണ്ടാം ദിനം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന പ്രാർഥനാ ശുശ്രൂഷയുടെ ഉദ്ഘാടനം ഓർത്തഡോക്സ് സഭ കൊല്ലം ബിഷപ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ അധ്യക്ഷത വഹിച്ചു. സിഎസ്ഐ സഭ ക്രൈസ്റ്റ് ചർച്ച് വികാരി ഫാ. അലക്സ് പി. ഉമ്മൻ പ്രഭാഷണം നടത്തി.
കത്തീഡ്രൽ വികാരി ഫാ. ഫിലിപ് തരകൻ, റവ. ഡോ. അഭിലാഷ് ഗ്രിഗരി, റവ. ഡോ. ജി. വർഗീസ്, ഫാ.വർഗീസ് പൈനാടത്ത്, റവ. ജിജി മാത്യു, റവ. ജോസ്, ടി.വി. ജോർജ്, എ.തോമസ് , മാർഷൽ ഫ്രാങ്ക്, പി. ഒ.സണ്ണി, ഗ്രയ്സ് പ്രസാദ്, ജേക്കബ് ഈശോ, അഡ്വ. ഇ. എമേഴ്സൺ, സാജു കുരിശിങ്കൽ, സെബാസ്റ്റ്യൻ അലക്സാണ്ടർ, രാജു അൻസലം, ഉമ്മൻ ജേക്കബ്, ഷീലാമാത്യു, ഫ്രാൻസീസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.