മൻമോഹൻ സിംഗിനെ അനുസ്മരിച്ചു
1491055
Monday, December 30, 2024 6:29 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അനുസ്മരിച്ചു. കല്ലുവാതുക്കൽ സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കല്ലുവാതുക്കൽ പഞ്ചായത്ത് മെമ്പർ ഡി. സുഭദ്രമ്മ അധ്യക്ഷത വഹിച്ചു.
അജിത് ലാൽ, സമുദ്രതീരം ചെയർമാൻ റൂവൽ സിംഗ്, എൻ. ജയചന്ദ്രൻ, ഡിസിസി വൈസ് പ്രസിഡന്റ് അരുൺരാജ്, കല്ലുവാതുക്കൽ പഞ്ചായത്ത് മെമ്പർ ചന്ദ്രിക, കല്ലുവാതുക്കൽ പഞ്ചായത്ത് മെമ്പർ ബൈജു ലക്ഷ്മൺ, വിപിൻ ജോയ്, പ്ലാക്കാട് ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.