സൂര്യാഘാതമേറ്റ് പശു ചത്തു; ബൈജുവിന് 16,400 രൂപ നഷ്ടപരിഹാരം
1491616
Wednesday, January 1, 2025 6:14 AM IST
കൊല്ലം: സൂര്യാഘാതമേറ്റ് പശു ചത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തേടിയ ബൈജുവിന് ഒടുവില്‍ ആശ്വാസമായി ധനസഹായമെത്തി. 'കരുതലും കൈത്താങ്ങും' കൊല്ലം താലൂക്ക്തല അദാലത്തിലാണ് 16,400 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതിന്റെരേഖകള് കൈമാറിയത്. മംഗലത്താഴം വെട്ടിലത്ത് വീട്ടില്‍ പി. ബൈജുവിനാണ് ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ ഉത്തരവ് പ്രകാരം സഹായധനം ലഭിച്ചത്.
2019 ലാണ് ബൈജുവിന്റെ പശു സൂര്യാഘാതമേറ്റ് ചത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂര്യാഘാതം സ്ഥിരീകരിച്ചിരുന്നു. നഷ്ടപരിഹാരം വൈകിയതോടെ അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു.