വിറകു ശേഖരിക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ മരിച്ചു
1491670
Wednesday, January 1, 2025 10:14 PM IST
കൊട്ടാരക്കര: വീടിനു സമീപം വിറകു ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുറം പാങ്ങോട് രാജേഷ് ഭവനില്‍ ശാന്തമ്മ(52) അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അയല്പക്കത്ത് റബര്‍മരങ്ങള്‍ മുറിക്കുന്ന പുരയിടത്തില്‍ വിറകു ശേഖരിക്കാന്‍ പോയതായിരുന്നു ശാന്തമ്മ.
ഒരു കെട്ട് വിറകുമായി വീട്ടില്‍ എത്തുകയും രണ്ടാമത്തെ കെട്ട് എടുക്കാനായി പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. കാല്‍വിരലിലെ മുറിവു കണ്ടാണ് പാമ്പ് കടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇവരെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. ഭര്‍ത്താവ്: പരേതനായ രാധാകൃഷ്ണപിള്ള. മക്കള്‍: രാജേഷ്, രാജീവ്. മരുമക്കള്‍: കസ്തൂരി, ഉദയന്‍.