കൊല്ലത്ത് മുൻകാല ക്രിക്കറ്റ് താരങ്ങൾ ഒത്തുകൂടി
1491192
Tuesday, December 31, 2024 3:02 AM IST
കൊല്ലം: കൊല്ലത്ത് മുൻകാല ക്രിക്കറ്റ് താരങ്ങൾ ഒത്തുകൂടി. ബാറ്റുകൊണ്ടും ബോളുകൊണ്ടും വിസ്മയം തീർത്ത കൊല്ലത്ത് ക്രിക്കറ്റ് പഠിച്ചു കളിച്ചു വളർന്ന മുപ്പതോളം പേരാണ് കല്ലുവാതുക്കൽ ഐസിഡി ഗ്രൗണ്ടിൽ അനുഭവങ്ങൾ പങ്കുവച്ചത്.
സംസ്ഥാന താരങ്ങളായ ജെ. അനിൽ കുമാർ, നാരായണൻ കുട്ടി, മെഹർ, രാധാകൃഷ്ണൻ, ഐസക്ക്, യൂണിവേഴ്സിറ്റി താരം വേണു, കോളജ് ക്യാപ്റ്റൻമാരായ ജയകൃഷ്ണൻ, മോഹൻകുമാർ, കെസിഎ അംഗം അരുൺ കുമാർ, മുൻ അംഗം മുരളീധരൻ തുടങ്ങിയവർ കൂട്ടായ്മയുടെ ഭാഗമായി.ക്രിക്കറ്റ് കളിച്ചും ക്രിസ്മസ് പുതുവത്സര ആശംസകൾ കൈമാറിയും സംഗമം അവിസ്മരണീയമാക്കി. 1970 മുതൽ 90 വരെ കളിച്ച രഞ്ജി താരങ്ങൾ, ജില്ലാ, കോളജ് ടീമംഗങ്ങൾ എന്നിവർ അടങ്ങുന്നതാണ് കൂട്ടായ്മ.