പുനലൂർ താലൂക്ക് ആശുപത്രിയിൽ ഹൃദയസ്പർശവുമായി ഡിവൈഎഫ്ഐ
1491904
Thursday, January 2, 2025 6:46 AM IST
പുനലൂർ: താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയസ്പർശം പദ്ധതിക്ക് പുതുവത്സര ദിനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ തുടക്കമായി.
ഡിവൈഎഫ്ഐയുടെ പുനലൂർ, അഞ്ചൽ, പത്തനാപുരം, കുന്നിക്കോട് ബ്ലോക്ക് കമ്മിറ്റികളാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം നിർവഹിച്ചു.
എട്ടു വർഷമായി കൊല്ലം ജില്ലാ ആശുപത്രിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിലും, കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പദ്ധതി ആരംഭിച്ചിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. അനന്ദു അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലത, സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്. ബിജു, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ശ്രീനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്യാഗിൻ കുമാർ, അഡ്വ. ശ്യാം, രാംരാജ്, സുജിത്ത്, നൃപ, സിപിഎം നേതാക്കളായ എ.ആർ. കുഞ്ഞുമോൻ,
വി.എസ്. മണി, വിജയൻ ഉണ്ണിത്താൻ, ഡി. ദിനേശൻ,പി. വിജയൻ, എസ്.എൻ. രാജേഷ്, അൻവർ, ആർ. ബാലചന്ദ്രൻ പിള്ള, വി. രാമചന്ദ്രൻ പിള്ള, എസ്. സതേഷ്, ഷൈൻ ദീപു എന്നിവർ പ്രസംഗിച്ചു.