കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി വി​സ്താ​രം ഫെ​ബ്രു​വ​രി 12 ന് ​ആ​രം​ഭി​ക്കും.

കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് മു​മ്പാ​കെ​യാ​ണ് വി​സ്താ​രം. കേ​ര​ള​ത്തി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ ഏ​റ്റ​വും അ​ധി​കം ഡോ​ക്ട​ര്‍​മാ​ര്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളാ​കു​ന്ന പ്ര​ത്യേ​ക​ത​യും ഈ ​കേ​സി​നു​ണ്ട്. 34 ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. മാ​ര്‍​ച്ച് അ​ഞ്ച് വ​രെ​യു​ള്ള ഒ​ന്നാം ഘ​ട്ട വി​ചാ​ര​ണ​യി​ല്‍ കേ​സി​ലെ ആ​ദ്യ 50 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കു​ക.

കൂ​ടാ​തെ ന​ഴ്‌​സു​മാ​ര്‍, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍, ഹോ​സ്പി​റ്റ​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി ആ​രോ​ഗ്യ രം​ഗ​ത്തെ സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ക്കും. കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യും സം​ഭ​വ സ​മ​യ​ത്ത് വ​ന്ദ​ന​യോ​ടൊ​പ്പം ജോ​ലി നോ​ക്കി​യി​രു​ന്ന​യാ​ളു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഷി​ബി​നെ​യാ​യി​രി​ക്കും ആ​ദ്യ ദി​വ​സം വി​സ്ത​രി​ക്കു​ക.

മു​മ്പ് കോ​ട​തി​യി​ല്‍ കേ​സ് വി​ചാ​ര​ണ​ക്കാ​യി തീ​യ​തി നി​ശ്ച​യി​ച്ച സ​മ​യ​ത്താ​ണ് പ്ര​തി ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തു​ട​ര്‍​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ന​ട​ന്ന പ്ര​തി​യു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക്ക് വി​ചാ​ര​ണ നേ​രി​ടാ​ന്‍ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സി​ലെ സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ക്ക​ണ​മെ​ന്ന കേ​സി​ലെ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പ്ര​താ​പ് ജി. ​പ​ടി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

2023 മേ​യ് 10 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കോ​ട്ട​യം മു​ട്ടു​ചി​റ ന​മ്പി​ച്ചി​റ​ക്കാ​ലാ​യി​ല്‍ കെ.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റേ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക​മ​ക​ള്‍ ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല്ലം അ​സീ​സി​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ലെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു വ​ന്ദ​ന.

പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച കു​ട​വ​ട്ടൂ​ര്‍ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ജി. ​സ​ന്ദീ​പി​ന്‍റെ കു​ത്തേ​റ്റാ​ണ് വ​ന്ദ​നാ ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ലം നെ​ടു​മ്പ​ന യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി സ​ന്ദീ​പി​നെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

സ്വ​ന്തം ലേ​ഖ​ക​ന്‍