പുനലൂര്‍ സോമരാജന് ആശ്രയദീപം അവാര്‍ഡ്
1491621
Wednesday, January 1, 2025 6:14 AM IST
കൊല്ലം: ചെന്നൈ കേന്ദ്രമായി സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ ആശ്രയം ഫൗണ്ടേഷന് മലയാളി മാര്‍കഴി മഹോത്സവം മൂന്ന് നാല്, അഞ്ച് തീയതികളില്‍ ചെന്നൈ ആശാന് മെമോറിയല്‍ സ്കൂളില്‍ നിരവധി പ്രമുഖരെ പങ്കെടുപ്പിച്ചു വൈവിധ്യമായ പരിപാടികളോടെ നടത്തും.
ഈ വര്‍ഷത്തെ 'ആശ്രയ ദീപം' അവാര്‍ഡ് നാലിന് വൈകുന്നേരം ആറിന് ഗാന്ധിഭവന് അഭയ കേന്ദ്രങ്ങളുടെ സ്ഥാപകന്‍ പുനലൂര്‍ സോമരാജന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മാനിക്കും.
15,000 രൂപയും ഫലകവും പ്രശംസ പത്രവും ആണ് അവാര്‍ഡ്. ഡോ. എ.വി. അനൂപ്, ശ്യാമള ജയപ്രകാശ്, എം .നന്ദഗോവിന്ദ,ഇ. രാജേന്ദ്രന്, വി.സി. പ്രവീണ്‍, എം.കെ. ജനാര്ദനന്, പി.എ. സുരേഷ്കുമാര്‍, എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും