പാമ്പ് ശല്യം: കാട് നീക്കം ചെയ്യാന്‍ യന്ത്രം ഏരൂര്‍ ഗ്രാമപഞ്ചായത്ത് വാങ്ങും
1491618
Wednesday, January 1, 2025 6:14 AM IST
അഞ്ചൽ: ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ചില വാര്‍ഡുകളില്‍ വലിയ രീതിയില്‍ കാട് വളരുകയും ഇവിടങ്ങളില്‍ പാമ്പ് ശല്യം അതിരൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാടുകള്‍ നീക്കം ചെയ്യാന്‍ ശക്തമായ നടപടിയുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി. കാടുകള്‍ നീക്കം ചെയ്യാന്‍ യന്ത്രം വാങ്ങാന്‍ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത് പറഞ്ഞു.
സെക്രട്ടറി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ അടിയന്തിര യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. പഞ്ചായത്ത് തീരുമാനം നാലിന് ഡി പി സിയില്‍ അവതരിപ്പിക്കും. അനുമതി ലഭിച്ചാല്‍ എത്രയും വേഗം യന്ത്രം വാങ്ങുമെന്നും മുപ്പത്തിനായിരം രൂപ ഇതിനായി ചിലവഴിക്കുമെന്നും അജിത്ത് കൂട്ടി ചേര്‍ത്തു.
യന്ത്രം ജനങ്ങള്‍ക്ക് സൗജന്യമായോ ചെറിയ ഫീസ് ഈടാക്കിയോ നല്‍കും. ജനങ്ങളുടെ കൂടി സഹായത്തോടെ കാടുകള്‍ നീക്കം ചെയ്തു ജനജീവിതം സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.