കുന്നത്തൂര്‍ താലൂക്ക് അദാലത്ത് നാളെ
1491900
Thursday, January 2, 2025 6:34 AM IST
കൊല്ലം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും' അദാലത്തുകളുടെ ഭാഗമായ കുന്നത്തൂര്‍ താലൂക്ക്തല അദാലത്ത് നാളെ നടക്കും. ശാസ്താംകോട്ട കെഎസ്എംഡിബി കോളജില്‍ രാവിലെ 10 മുതലാണ് അദാലത്ത്.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അദാലത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. നേരത്തെ ലഭിച്ച പരാതികളില്‍ മറുപടികള്‍ നല്കാന് ബന്ധപ്പെട്ട വകുപ്പുകളുടെ കൗണ്ടറുകളും അദാലത്ത് കേന്ദ്രങ്ങളില്‍ ഉണ്ടാകും.