ദൈവസഭ ജനറൽ കൺവൻഷൻ കരിക്കം ബഥേൽടാബർ നാക്കിളിൽ ഒന്പത് മുതൽ 12 വരെ
1491614
Wednesday, January 1, 2025 6:14 AM IST
കൊട്ടാരക്കര: സായാഹ്ന ദീപം ദൈവസഭ ജനറൽ കൺവൻഷൻ ജനുവരി 9 മുതൽ 12 വരെ കരിക്കം ബഥേൽ ടാബർ നാക്കിളിൽ നടക്കും.ഒന്പതിന് വൈകുന്നേരം 6.30ന് സഭാ പ്രസിഡന്റ് പാസ്റ്റർ.ബിജു.ജെ.വർഗീസ് ഉദ്ഘാടനം ചെയ്യും. ഇവാ.സജോ തോണിക്കുഴി,ഡോ. ബി.വർഗീസ് മണക്കാല,ഡോ.പി.എം. ജോർജുകുട്ടിഎന്നിവരാണ് മുഖ്യ പ്രാസംഗികർ.
പാസ്റ്റർമാരായ മാത്യു ജോസഫ്,ബേബി മാത്യു വടശേരിക്കര ,എൻ.കെ. അച്ചൻകുഞ്ഞ്,സി.പി. ശാമുവേൽ,ഒ.ടി.മാത്യു, എം. അച്ചൻകുഞ്ഞ് എന്നിവർ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10ന് നടക്കുന്ന ബൈബിൾ ക്ലാസിലും പൊതുയോഗത്തിലും പാസ്റ്റർമാരായ ടി. പി.വർഗീസ്,കെ. ഗീവർഗീസ്,എൻ.വി.ഷാജി,ബേബി മാത്യു നെല്ലിമറ്റം എന്നിവർ പ്രസംഗിക്കും.
സായാഹ്ന ദീപം ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. 12ന് രാവിലെ എട്ടിന് സ്നാന ശുശ്രൂഷയും 10 ന് വിശുദ്ധ സഭ യോഗവും നടക്കും.