സമുദ്ര സാംസ്കാരിക കേന്ദ്രം എംടിയെ അനുസ്മരിച്ചു
1491906
Thursday, January 2, 2025 6:46 AM IST
കല്ലുവാതുക്കൽ: സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സമുദ്ര സാംസ്കാരിക കേന്ദ്രം എം.ടി.വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. കല്ലുവാതുക്കൽ സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമുദ്ര സാംസ്കാരിക കേന്ദ്രം ചെയർമാൻ പ്ലാക്കാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കവി തോട്ടം ഭുവനേന്ദ്രൻ നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സമുദ്രതീരം ചെയർമാൻ റുവൽ സിംഗ്. എം. രാധാകൃഷ്ണൻ, ഷീല മധു, ജി. രാജി, പാമ്പുറം അരവിന്ദൻ, സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള, സന്തോഷ് പാരിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എംടി.വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
വിദ്യാരംഗം ചവറ ഉപജില്ലാ കോ ഓർഡിനേറ്റർ രാജ് ലാൽ തോട്ടുവാൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് എസ്. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. മാനേജർ കല്ലട ഗിരീഷ്, ബി.എസ്. സൈജു, ഉണ്ണി ഇലവിനാൽ, ലീന, ദേവലാൽ, സുനീഷ്, സജാദ്, അനന്തകൃഷ്ണൻ, പ്രീതാദേവി, അപർണ എന്നിവർ പ്രസംഗിച്ചു.
അനുസ്മരണം നാളെ
കൊല്ലം: കെപിസിസി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാസുദേവൻ നായർക്ക് അനുസ്മരണം. നാളെ ഉച്ചകഴിഞ്ഞ് കൊല്ലം ഡിസി സി പ്രിയദർശിനി ഹാളിൽ ചേരും. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.
ഗ്രാംഷി പഠന കേന്ദ്രം ഡയറക്ടർ എസ്. അജയകുമാർ, ചലച്ചിത്ര സംവിധായകൻ മധു മുണ്ടയ്ക്കൽ, വി.ടി.കുരിപ്പുഴ, അഡ്വ.ആർ.എൽ. സരിൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കവിയരങ്ങ് നടക്കും.