ചാ​ത്ത​ന്നൂ​ർ: സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി വി​നാ​യ​ക​ൻ (24),പു​ന​ലൂ​ർ സ്വ​ദേ​ശി ശം​ഭു (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചാ​ത്ത​ന്നൂ​ർ - കോ​തേ​രി റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ശ്രീ​ന​ഗ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലി​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.