ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എൻജിനീയേഴ്സ് ധർണ നടത്തി
1491911
Thursday, January 2, 2025 6:46 AM IST
കുണ്ടറ: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ വികലമായ നയത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്‍ഡ് എൻജിനീയേഴ്സ് കുണ്ടറ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
സിഐടിയു കുണ്ടറ ഏരിയ സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ് അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ ട്രഷറർ വിഷ്ണു, കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ- സിഐടിയു ജില്ലാ സെക്രട്ടറി പ്രദീപ്, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സുഗതൻ,
വർക്കേഴ്സ് അസോസിയേഷൻ കുണ്ടറ ഡിവിഷൻ സെക്രട്ടറി അനി ഉമ്മൻ, ഡിവിഷൻ പ്രസിഡന്റ് അഭിലാഷ്, ബിജു, നിത, നിഷ മുരളി, ഷാജി എന്നിവർ പ്രസംഗിച്ചു.