ശിവഗിരി പദയാത്രകൾക്ക് ചാത്തന്നൂരിൽ സ്വീകരണം നൽകി
1491194
Tuesday, December 31, 2024 3:02 AM IST
ചാത്തന്നൂർ: ഗുരുധർമ പ്രചാരണസഭയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർഥാടന പദയാത്രകൾക്ക് ചാത്തന്നൂരിൽ സ്വീകരണം നൽകി. കെ. സുമതിക്കുട്ടി, കെ. ജയഘോഷ് പട്ടേൽ, ബീന രാജൻ, മീന, അജിതകുമാരി, സെക്രട്ടറി ഉദയൻ, സുധീർ, ബീന, രാജു തുടങ്ങിയവർ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.
ചാത്തന്നൂർ എസ്എൻഡിപി യോഗം ഊന്നിൻമൂട് ശാഖയുടെ തീർഥാടന പദയാത്ര ഗുരുമന്ദിരത്തിൽനിന്ന് ആരംഭിച്ചു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പദയാത്രാ ക്യാപ്റ്റനും ശാഖാ സെക്രട്ടറിയുമായ മോഹനന് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തുളസീധരൻ അധ്യക്ഷനായി. ശാഖാ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം പദയാത്ര ശിവഗിരിയിൽ എത്തിച്ചേർന്നു.
പുലിക്കുട്ടിശേരി ശാഖയിലെ പദയാത്രികരെ എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയനിൽ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.ചാത്തന്നൂർ: കുട്ടനാട് സൗത്ത് യൂണിയനിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർഥാടനപദ യാത്രക്ക് ചാത്തന്നൂർ എസ്എൻഡിപി യൂണിയനിൽ സ്വീകരണം നൽകി.
ഏറം ശാഖ ഓഫീസിൽ എത്തിച്ചേർന്ന പദയാത്രാ സംഘത്തെ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കെ. നടരാജൻ, കൗൺസിൽ അംഗങ്ങളായ ആർ. ഗാന്ധി, കെ. ചിത്രഗതൻ, പ്രശാന്ത്, ശാഖാ ഭാരവാഹികളായ കെ.ആർ.വലലൻ, ജി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പദയാത്രാ കൺവീനർ അഡ്വ. സുപ്രമോദം പ്രസംഗിച്ചു.