ഓച്ചിറയിൽ ജനകീയ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
1491193
Tuesday, December 31, 2024 3:02 AM IST
ഓച്ചിറ: മതസൗഹാർദം, മയക്കുമരുന്നുപയോഗം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ പൊതുജന അവബോധ കാമ്പയിനുമായി മാതാ അമൃതാനന്ദമയി മഠം.
യുവജന സംഘടനയായ അയുധിന്റെ നേതൃത്വത്തിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. മതസൗഹാർദം, മയക്കുമരുന്നുപയോഗം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിൽ പൊതുജനശ്രദ്ധയും അവബോധവും നൽകുകയാണ് ലക്ഷ്യമെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി നേതൃത്വം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒമ്പതോളം സ്ത്രീകളെ ആദരിച്ചു. യുവജനങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിനെതിരായി പ്രതിജ്ഞയെടുത്തു. ആഗോള പ്രതിനിധി സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നായി മുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. വിവിധ സെഷനുകളിലായി വിദഗ്ധർ ക്ലാസെടുക്കും.