കൊല്ലം:​ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി കാ​ൽ​ന​ട യാ​ത്രി​ക​നാ​യ സി​പിഎം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു.​ റി​ട്ട.​റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ രാ​ജ​ഗി​രി അ​നി​താ ഭ​വ​നി​ൽ സ്റ്റീ​ഫ​ൻ (74) ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ ആ​ഞ്ഞി​ലി​മൂ​ട്ടി​ലാ​ണ് അ​പ​ക​ടം.​ പു​ല​ർ​ച്ചെ​യു​ള്ള പ​തി​വു ന​ട​ത്ത​ത്തി​നി​ട​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

​ച​വ​റ സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ൻ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.​ ലോ​റി​ക്കും കാ​റി​നും ഇ​ട​യി​ൽ​പ്പെ​ട്ടാ​ണ് സ്റ്റീ​ഫ​ൻ മ​രി​ച്ച​ത്.​ കാ​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കി​ല്ല.​ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.​

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​ദ്ദേ​ഹ​ത്തെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ പ​രേ​ത​യാ​യ സ്റ്റെ​ല്ല.​ മ​ക്ക​ൾ:​പ​രേ​ത​യാ​യ അ​നി​ത, ശാ​ലി​നി.​ സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ആ​ഞ്ഞി​ലി​മു​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.