കൊ​ല്ലം: കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് 20 ജീ​വ​ന​ക്കാ​രും 185 തൊ​ഴി​ലാ​ളി​ക​ളും വി​ര​മി​ച്ചു. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 30 ഫാ​ക്ട​റി​ക​ളി​ലും സ്വീ​ക​ര​ണ​വും, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ഉ​പ​ഹാ​ര​ങ്ങ​ളും, ചെ​യ​ർ​മാ​ന്‍റെ അ​നു​മോ​ദ​ന​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​യ​ത്തി​ൽ ഫാ​ക്ട​റി​യി​ൽ ന​ട​ന്ന വി​ര​മി​ക്ക​ൽ ച​ട​ങ്ങ് ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​നു​മോ​ദ​ന പ​ത്ര​വും കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​പ​ഹാ​ര​വും ന​ൽ​കി.

2024 വ​ർ​ഷം കോ​ർ​പ്പ​റേ​ഷ​ന് നേ​ട്ട​മു​ള്ള വ​ർ​ഷ​മാ​യി​രു​ന്നു. ഗ്രേ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 136 ദി​വ​സ​വും, പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 125 ദി​വ​സ​വും ഷെ​ല്ലിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 112 ദി​വ​സ​വും തൊ​ഴി​ൽ ന​ൽ​കി.

ഇ​എ​സ്ഐ ആ​നു​കൂ​ല്യം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കി. ന​ഷ്ടം കു​റ​യ്ക്കാ​നും 2024 വ​ർ​ഷ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നെ ലാ​ഭ​ത്തി​ൽ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞ​ത് ച​രി​ത്ര നേ​ട്ട​മാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 23 ശ​ത​മാ​നം കൂ​ലി വ​ർ​ധ​ന​വും ഓ​ണ​ത്തി​ന് ബോ​ണ​സ് ഇ​ന​ത്തി​ൽ 500 രൂ​പ​യു​ടെ വ​ർ​ധ​ന​വും ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​ണ്.

വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പു​തി​യ​താ​യി 500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2025 ഫെ​ബ്രു​വ​രി​യി​ൽ തൊ​ഴി​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ ജോ​ണും പ​റ​ഞ്ഞു.