കാമ്പിശേരി കരുണാകരന് അവാര്‍ഡ് സമ്മാനിച്ചു
1491195
Tuesday, December 31, 2024 3:02 AM IST
കൊല്ലം: ജനയുഗം പത്രാധിപരും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന കാമ്പിശേരി കരുണാകരന്റെ പേരില്‍ കടപ്പാക്കട കാമ്പിശേരി ലൈബ്രറി ഏര്‍പ്പെടുത്തിയ മലയാള ദിനപത്രങ്ങളിലെ ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരം മന്ത്രി ജി.ആര്. അനില്‍, മംഗളം ദിനപത്രത്തിലെ രാജേഷ് മുളക്കുളത്തിന് സമ്മാനിച്ചു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി.ആര്. ജോസ്പ്രകാശ് അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സി. ഗൗരീദാസന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എം. ഷണ്മുഖദാസ്, റാഫി കാമ്പിശേരി, അഡ്വ. ആര്. വിജയകുമാര്‍, അഡ്വ. എ. രാജീവ്, എ. ബിജു, പി.എസ്. സുരേഷ്, ജയന് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.