കുളത്തൂപ്പുഴയിൽ ഐക്യ ക്രിസ്മസ് ആഘോഷം നടത്തി
1491196
Tuesday, December 31, 2024 3:02 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്മസ് ആഘോഷം കുളത്തൂപ്പുഴ വൈഎംസിഎയുടെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തി.
വൈഎംസിഎ ആഡിറ്റോറിയത്തിൽ ഫാ. സുബിൻ ഏബ്രഹാമിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ക്രിസ്മസ് ആഘോഷം അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് കെ.ജോണി അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. നിസാ തോമസ് ക്രിസ്മസ് സന്ദേശം നൽകി.
വൈഎംസിഎ വൈസ് പ്രസിഡന്റ് റോയി ഉമ്മൻ, മുൻപ്രസിഡന്റുമാരായ ഏഴംകുളം രാജൻ, ബാബുക്കുട്ടി ഡാനിയേൽ, ബോബൻ ജോർജ്, ഫാ. മാത്യു നൈനാൻ, റവ. ടിബിൻ ജോസഫ് മാത്യു, റവ. ജീസൺ തണ്ണിത്തോട്, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. ഏബ്രഹാം മുരിപ്പേൽ, ഫാ. ജിബിൻ തങ്കച്ചൻ, ഫാ. മാത്യു ചരിവു കാലായിൽ, റവ. ജയിംസ് ഇടിക്കുള, വൈഎംസിഎ സെക്രട്ടറി സാനു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വൈഎംസിഎ അംഗങ്ങളുടെ മക്കളിൽ സിബിഎസ്ഇ പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർഥികൾ ഉള്ള അവാർഡുകളും വിവിധ സഹായം, പഠനസഹായം, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു. തുടർന്ന് കുളത്തൂപ്പുഴയിലെ വിവിധ ഇടവകകൾ അവതരിപ്പച്ച കലാപരിപാടികൾ അരങ്ങേറി.