ടി.എം.വർഗീസ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിക്കുന്നതിന് നിർണായക പങ്കു വഹിച്ചു: പി.രാജേന്ദ്രപ്രസാദ്
1491627
Wednesday, January 1, 2025 6:24 AM IST
കൊല്ലം: തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിക്കുന്നതിൽ ടി.എം .വർഗീസ്നിർണായകമായ പങ്കു വഹിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് പി .രാജേന്ദ്രപ്രസാദ് പറഞ്ഞു. ടി .എം .വർഗീസ് കൾച്ചറൽ ഫൗണ്ടേഷൻ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ടി.എം .വർഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാജേന്ദ്രപ്രസാദ് .
സി.പി.രാമസ്വാമി അയ്യർക്കെതിരെ നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത ടി .എം .വർഗീസ് സ്വാതന്ത്ര്യ സമര സേനാനി, മന്ത്രി, സ്പീക്കർ,രാഷ്ട്രീയ നേതാവ്, കൊല്ലത്തെ മികച്ച അഭിഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു എന്നും രാജേന്ദ്ര പ്രസാദ് ചൂണ്ടിക്കാട്ടി.
ടി .എം .വർഗീസ് മെമ്മോറിയൽ കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. റോയി വർഗീസ് അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ജില്ല ചെയർമാൻ കെ .സി .രാജൻ, തേവള്ളി സെന്റ്തോമസ് മാർത്തോമ ചർച്ച് വികാരി ഫാ. ജിജി മാത്യൂ, കെപിസിസി സെക്രട്ടറി അഡ്വ. പി .ജർമിയാസ്, യുഡിഎഫ് സെക്രട്ടറി കുളക്കട രാജു, കൊല്ലം വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവിയർ,
എം .സുജയ്, പി.സി .ജോൺ, പി .വൈ .സ്റ്റീഫൻ, ഓട്ടുമല റോബിൻസൺ,സി. എ . കുരുവിള,റോബിൻ ജോർജ്, ഐസക്ക് ഇട്ടിച്ചെറിയ, ഡോ. ടി .കെ .യോഹൻ, ഡോ. കെ .ജി .തോമസ് എന്നിവർ പ്രസംഗിച്ചു.