പു​ന​ലൂ​ർ: വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഷ്ട​മം​ഗ​ലം ബേ​ക്ക​റി​മു​ക്ക് ബി​ന്ദു ഭ​വ​നി​ൽ ബി​നു എ​ന്ന ശ​ശാ​ങ്ക​ൻ (38) ആ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ട്ടി​ൽ കോ​ൺ​ക്രീ​റ്റി​ന് വെ​ള്ളം ഒ​ഴി​ക്കാ​ൻ എ​ത്തി​യി​രു​ന്നു ശ​ശാ​ങ്ക​ൻ.

വീ​ടി​ന്‍റെ മു​ന്പി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചെ​റി​യ പൊ​തി​ക്കെ​ട്ട് കൈ​കൊ​ണ്ട് എ​ടു​ത്ത് മാ​റ്റി ക​മ്പ് ഉ​പ​യോ​ഗി​ച്ച് ത​ട്ടു​ന്ന​തി​നി​ടെ ഉ​ഗ്ര ശ​ബ്ദ​ത്തി​ൽ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു.

ഇ​ട​ത് കൈ​യി​ലെ ര​ണ്ടു​വി​ര​ലു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കൈ​പ്പ​ത്തി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പൊ​ള്ള​ലേ​റ്റു. വ​സ്ത്ര​ത്തി​ലും തീ​പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.