75 കിലോ ഭാരം വരുന്ന കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു
1491632
Wednesday, January 1, 2025 6:24 AM IST
കൊല്ലം: കൊല്ലത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷ ഭാഗമായി മധുരിക്കുന്ന ക്ലോക്ക് ടവർ മോഡലിൽ 75 കിലോ കേക്ക് മുറിച്ച് 2025 ലെ ന്യൂ ഇയറിനെ വരവേൽക്കുന്ന ചടങ്ങ് നടന്നു.
കൊല്ലത്തിന്റെ സാസ്കാരിക - സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ തിളങ്ങി നില്ക്കുന്ന വ്യക്തിത്വങ്ങൾ എല്ലാവരും കൂടി നടത്തിയ ചടങ്ങ് കൊല്ലത്തിന്റെ ചരിത്ര ഏഡുകളിൽ സ്ഥാനം പിടിക്കുന്ന ഒരു സംഭവമാണെന്ന് ചടങ്ങിൽ പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
എംപിയുടെ ആശിർവാദത്തോടെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗോപാൽജി മാനവസംസ്കൃതി ജില്ലാ വൈസ് ചെയർമാൻ എം.മാത്യൂസ്, ആർപിബാങ്കേഴ്സ് ചെയർമാൻ പ്രകാശൻ പിള്ള, അഡ്വ.കെ.വി.രാജേന്ദ്രൻ, ഡോ.ജെ.ജെ.ജയകുമാർ, ഡി.ഗീതാകൃഷ്ണൻ, കുരീപ്പുഴ ഷാനവാസ്,
ഡോ.ജോർജ് ചാക്കോ, എസ്.പ്രദീപ് കുമാർ, ഡോ.കെ.രാമഭദ്രൻ, പിഞ്ഞാണിക്കട നജീബ്, അഡ്വ.എസ്.വേണുഗോപാൽ, അഡ്വ.സജി, പ്രമോദ് കണ്ണൻ, സജീവ് പരിശവിള, ഡി.രാജു, സിനിമാ സീരിയൽതാരം ചിത്ര, ദൃശ്യ മുരളി, രാമാനുജം, എം.നസ്ല, രഞ്ചു അനിൽ, ശശിധരൻ ഉണ്ണിത്താൻ തുടങ്ങിയവർ എന്റെ കൊല്ലത്തിന്റെ പരിപാടിയിൽ പങ്കെടുത്തു.