നാവായികുളം മലയാള വേദി വാർഷിക സമ്മേളനം നടത്തി
1491615
Wednesday, January 1, 2025 6:14 AM IST
പാരിപ്പള്ളി : നാവായ്ക്കുളം മലയാളവേദി വാർഷിക സാംസ്കാരിക സമ്മേളനം നടത്തി. നാവായ്ക്കുളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പെരിനാട് സദാനന്ദൻ പിള്ള അധ്യക്ഷനായിരുന്നു.
കവിഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. ചരിത്രകാരൻ ഡോ.എം.ജി. ശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതാംബരകുറുപ്പ്, എ.വി. ബഹുലേയൻ, ഡോ. അശോക് ശങ്കർസന്ധ്യ, എൻ. പുഷ്കരാക്ഷകുറുപ്പ്, രാജു കൃഷ്ണൻ, ബൈജു ഗ്രാമിക തുടങ്ങിയവർ പ്രസംഗിച്ചു.
പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരേയും, തബല സംഗീതജ്ഞൻ ഉസ്താദ് സഖീർഹുസൈൻ, മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻസിംഗിനേയും യോഗം അനുസ്മരിച്ചു. കവികൾ പങ്കെടുത്ത കവിയരങ്ങും നടന്നു.