കിഴക്കേ കല്ലടയിൽ ഡോ. മൻമോഹൻ സിംഗ് അനുസ്മരണ യോഗം നടത്തി
1491629
Wednesday, January 1, 2025 6:24 AM IST
കുണ്ടറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ. മുൻ പ്രധാനമന്ത്രിയും, കോൺഗ്രസിന്റെ സമുന്നത നേതാവുമായഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽമൂന്ന് മുക്ക് ജംഗ്ഷനിൽ അനുസ്മരണ യോഗം ചേർന്നു.
മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ, കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്, പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. ലാലി , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള,
കിഴക്കേ കല്ലട സിപിഐ ലോക്കൽ സെക്രട്ടറി ഷിബു പറത്തൂർ, നകുല രാജൻ,യുഡിഎഫ് മണ്ഡലം ചെയർമാൻ സൈമൺ വർഗീസ്, കേരള കോൺഗ്രസ്- ജോസഫ് നിയോജകമണ്ഡലം പ്രസിഡന്റ് സജി മള്ളാകോണം,
എഡ്വെർഡ് പരിച്ചേരി, അഡ്വ : ജയചന്ദ്ര ബാബു,പഞ്ചായത്ത് മെമ്പർമാരായ ഉമാദേവിയമ്മ, റാണി സുരേഷ്, അനൂ കെ വൈദ്യൻ,അഖിലേഷ്, മണി വൃന്ദാവൻ, പ്രദീപ്, സതീശൻ, രതി വിജയൻ, ജലജ എന്നിവർ പ്രസംഗിച്ചു.