മൻമോഹൻ സിംഗിനെ അനുസ്മരിച്ചു
1491903
Thursday, January 2, 2025 6:34 AM IST
കൊല്ലം: ഇന്ത്യൻ മുസ്ലിങ്ങളുടെയും സമസ്ത മേഖലകളിലും ഉള്ള പിന്നാക്ക അവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും, പ്രതിവിധികൾ നിർദ്ദേശിക്കുന്നതിനും, ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിക്കുകയും, ആ റിപ്പോർട്ട് ഓൾ ഇന്ത്യാ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും ചെയ്ത മഹാനായ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മെക്ക ലീഗൽ അഡ്വൈസർ ഡോ.അബ്ദുൽസലാം അഭിപ്രായപ്പെട്ടു.
മെക്ക ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന വിവിധ ക്ഷേമ പദ്ധതികൾ പ്രയോഗത്തിൽ വരുത്തുന്നതിനായി രാജ്യത്ത് ആദ്യമായി ന്യൂനപക്ഷ മന്ത്രാലയം സ്ഥാപിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന് ഉദ്ഘാടനം ചെയ്ത മെക്ക ലീഗൽ അഡ്വൈസർ ഡോ.അബ്ദുൽസലാം പറഞ്ഞു.ഇന്ത്യൻ മുസ്ലിംങ്ങളുടെ പിന്നാക്ക അവസ്ഥ പഠിക്കാൻ ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും റിപ്പോർട്ട് നടപ്പാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എ. ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ എ. മഹമൂദ്, അബ്ദുൽസലാം ക്ലാപ്പന, ജില്ലാ സെക്രട്ടറി തേവലക്കര ജെ.എം. നാസറുദീൻ, ജോ. സെക്രട്ടറി എസ്. മുഹമ്മദ് സുഹൈൽ, ഡോ. എം.എം. കുഞ്ഞ്. കൊല്ലം താലൂക്ക് പ്രസിഡന്റ് ഷാനവാസ് കണ്ണനല്ലൂർ, എ. കമാലുദ്ദീൻ, കബീർ പോരുവഴി, എ. അബ്ദുൽ കഹാർ കരുനാഗപ്പള്ളി, പച്ചില അൻസർ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.