മൊബൈൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ആരംഭിച്ചു
1491895
Thursday, January 2, 2025 6:34 AM IST
പുനലൂർ: കരവാളൂരിൽ ദിവ്യരക്ഷകസഭ വൈദികരുടെ നേതൃത്വത്തിൽ മൊബൈൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ആരംഭിച്ചു. ദിവ്യരക്ഷകാ സഭാ വൈദികരുടെ നേതൃത്വത്തിലുള്ള അൽഫോൻസിയൻ മൊബൈൽ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കരവാളൂർ നിത്യസഹായ മാതാ ദൈവാലയത്തിൽ പി.എസ്. സുപാൽ എംഎൽഎ നിർവഹിച്ചു.
ദിവ്യരക്ഷകസഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ, ഫാ. പോളി കണ്ണമ്പുഴ സിഎസ്എസ്ആർ അധ്യക്ഷത വഹിച്ചു.
കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതികമ്മ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി, ഫൊറോന വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലിലിൽ, ഫാ. ബോവസ് മാത്യു തുടങ്ങിയവരും, നിരവധി ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. കരവാളൂർ പ്രദേശത്തെ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി സൗജന്യമായ സേവനമാണ് നൽകുന്നത്.