മലമേൽ ഫെസ്റ്റ് സമാപിച്ചു
1491907
Thursday, January 2, 2025 6:46 AM IST
അഞ്ചൽ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മലമേൽ ടൂറിസം വികസന സാംസ്കാരിക സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ഒൻപത് ദിവസമായി നടന്നു വന്ന മലമേൽ ഫെസ്റ്റ് സമാപിച്ചു. വലിയ ജനപങ്കാളിത്തമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കലാ-സാംസ്കാരിക സന്ധ്യയുടെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റ് കൺവീനർ എം. സജാദ് അധ്യക്ഷത വഹിച്ചു. സിനിമാ താരം രേഖ സുബിൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ. അജിതകുമാരി, പരിസ്ഥിതി പ്രവർത്തകൻ ഓടനാവട്ടം വിജയപ്രകാശ്, മാധ്യമ പ്രവർത്തകൻ എൻ.കെ. ബാലചന്ദ്രൻ, ടൂറിസം വികസന സാംസ്കാരിക സമിതി ട്രഷറർ ഷജിൽ ബാബു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവ താരങ്ങളായ ഭാഗ്യലക്ഷ്മി നാഥ്, ലക്ഷ്മി നന്ദ,കോമഡി താരം മധു അഞ്ചൽ എന്നിവർ നയിച്ച വിവിധ കലാപരിപാടികൾ നടന്നു.