പ്രഫ.പി.മീരാക്കുട്ടിസ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരം എം.വി. ജനാർദനന്
1491619
Wednesday, January 1, 2025 6:14 AM IST
പാരിപ്പള്ളി: പ്രഫ.പി.മീരാക്കുട്ടിയുടെ സ്മരണാർഥം ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന 2024ലെ ഭൂമിക്കാരൻ സാഹിത്യപുരസ്കാരം എം.വി. ജനാർദ്ദനന് .
അദ്ദേഹം രചിച്ച പെരുമലയൻ എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്.പൊട്ടൻ തെയ്യത്തെ ആസ്പദമാക്കി കണ്ണൂർ സ്വദേശിയായ എം.വി.ജനാർദനൻ രചിച്ച പെരുമലയൻ എന്ന നോവലിന് ഇതിനകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
26 ന് വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വജീവിത ആനന്ദാശ്രമത്തിൽ നടക്കുന്ന പരസ്പരാനന്ദബന്ധുത്വ വാർഷിക കൂട്ടായ്മയിൽ സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ് പുരസ്കാരം സമ്മാനിക്കും.